Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കായികംഖത്തർ

അമീർ കപ്പ് സെമി ഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു

എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അൽ സദ്, അൽ ദുഹൈൽ, അൽ റയ്യാൻ എന്നിവർ പങ്കെടുത്തതു മൂലമുള്ള സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) ശനിയാഴ്ച അമീർ കപ്പ് സെമി ഫൈനൽ മാറ്റിവച്ചതായി പ്രഖ്യാപിച്ചു.

നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 6-7ന് നടക്കേണ്ടിയിരുന്ന അമീർ കപ്പിന്റെ രണ്ട് സെമി ഫൈനൽ മത്സരങ്ങൾ മെയ് 9-10 തീയ്യതികളിലേക്കു മാറ്റിവയ്ക്കാനാണു തീരുമാനിച്ചതെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) പ്രസ്താവനയിൽ പറഞ്ഞു.

സൗദി അറേബ്യയിലും ഇന്ത്യയിലും നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അൽ സാദ്, അൽ ദുഹൈൽ, അൽ റയ്യാൻ ക്ലബ്ബുകൾ പങ്കെടുത്തതിനാലാണ് ഈ തീരുമാനം. സെമി ഫൈനൽ മത്സരങ്ങളിൽ നിന്നും കാണികളെ ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker