ഖത്തർ

അൽ വക്രയിൽ രണ്ടു പാർപ്പിട നഗരങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ബാർവ ആരംഭിച്ചു

അൽ വക്ര സിറ്റിയിൽ വരാനിരിക്കുന്ന രണ്ട് പ്രോജക്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ബാർവ റിയൽ എസ്റ്റേറ്റ് ആരംഭിച്ചു. കുടുംബങ്ങൾക്കുള്ള പാർപ്പിട നഗരമായ ‘മദീനത്ന’ തൊഴിലാളികളുടെ പാർപ്പിട പദ്ധതിയായ ‘ബരാഹത്ത് അൽ ജനൂബ്’ എന്നീ പദ്ധതികളാണ് ബാർവ ആരംഭിച്ചത്.

മദീനത്നയുടെ സൈറ്റിൽ ഞായറാഴ്ച ബാർവ നടത്തിയ ചടങ്ങിലാണ് രണ്ട് പദ്ധതികളും ആരംഭിച്ചത്. സാംസ്കാരിക, കായിക മന്ത്രിയും ബാർവ റിയൽ എസ്റ്റേറ്റ് ചെയർമാനുമായ എച്ച്.ഇ. ഹസ്സൻ അൽ തവാടി, ഡെലിവറി ആന്റ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ സലാ ബിൻ ഘനേം അൽ അലി അഷ്ഗൽ പ്രസിഡന്റ് ഡോ. എംഗ് സാദ് ബിൻ അഹ്മദ് അൽ മുഹന്നദി എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ രണ്ട് പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബാർബ ഉർബകോൺ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗുമായി (യുസിസി) കരാർ ഒപ്പിടുകയും ചെയ്തു.

മദീനത്‌നയും ബരാഹത്ത് അൽ ജാനൂബും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് പരമ്പരാഗത ഖത്തറി വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏറ്റവും പുതിയ സ്മാർട്ട് സിറ്റി സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഡിസൈനുകളാണുനൽകുകയെന്ന് ബാർവ ഗ്രൂപ്പ് സിഇഒ അബ്ദുല്ല ബിൻ ജോബറ അൽ-റോമൈഹി അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker