Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർബിസിനസ്

കൊവിഡ് മഹാമാരി മൂലം വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകി ഡാനൂബ് ഗ്രൂപ്പ്

കൊവിഡ് പാൻഡെമിക് മൂലം ഖത്തറിലെ ഡാനൂബ് ഗ്രൂപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ വെട്ടിക്കുറച്ച ശമ്പളത്തിന്റെ 30 ശതമാനം തൊഴിലാളികൾക്കു തിരികെ നൽകി. 350 ഓളം പേരുടെ ശമ്പളം തിരികെ നൽകുന്ന നടപടിയാണ് സംഘടന പൂർത്തീകരിച്ചത്.

“ഒരു കുടുംബം പോലെ ഞങ്ങളെ പരിഗണിക്കുന്ന ഒരു കമ്പനിയിൽ ആയിരിക്കുന്നതു ഭാഗ്യമാണ്. ദുഷ്‌കരമായ സമയത്ത് ശമ്പളം കുറച്ചെങ്കിലും, അതു തിരികെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഞങ്ങളുടെ ഗ്രൂപ്പ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. തീർച്ചയായും, ഈ പകർച്ചവ്യാധി കാരണം ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നും കരകയറാനുള്ള ഞങ്ങളുടെ ജീവനക്കാരുടെ ദൃഢനിശ്ചയം ഒന്നും അപ്രാപ്യമല്ലെന്നു മനസിലാക്കിത്തന്നു. കൂടുതൽ ആളുകളെ ജോലിക്കെടുക്കാനും വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകാനുമുള്ള കഴിവ് ആ ശ്രമങ്ങൾ മൂലം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.“ ഡാനൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സജാൻ പറഞ്ഞു.

കഴിഞ്ഞ 27 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഞങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഞങ്ങൾ വൈകിപ്പിച്ചിട്ടില്ലെന്നും ഈ കിഴിവ് ഡാനൂബിന്റെ ചരിത്രത്തിലെ ആദ്യത്തേതാണെന്നും അദ്ദേഹം വ്യക്തമാക്കി. തുക തിരിച്ചു നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker