ആരോഗ്യംഖത്തർ

ഖത്തർ അമീർ കൊവിഡ് വാക്സിൻ സ്വീകരിച്ചു

കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വീകരിച്ചു.

“ഇന്ന് ഞാൻ കോവിഡ് 19 വാക്സിൻ എടുത്തു. ഈ പകർച്ചവ്യാധിയിൽ നിന്ന് എല്ലാവർക്കും സുരക്ഷയും സംരക്ഷണവും നേരുന്നു.” അമീർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

വാക്സിനേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം ഡിസംബർ 23 മുതൽ ഏഴ് പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിച്ചു. അൽ വാജ്ബ, ലീബായ്ബ്, അൽ റുവൈസ്, ഉമ് സലാൽ, റാവദത്ത് അൽ ഖൈൽ, അൽ തുമാമ, മുയിതർ എന്നിവിടങ്ങളിൽ നിന്നാണ് വാക്സിനേഷൻ സ്വീകരിക്കാനാവുക.

വാക്സിനേഷൻ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കും ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്കും ഫൈസർ ആൻഡ് ബയോഎൻടെക് കമ്പനിയുടെ വാക്സിൻ നൽകുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker