അന്തർദേശീയംഇന്ത്യഖത്തർ

ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യബന്ധം സാധാരണ നിലയിലേക്കെന്ന് അംബാസിഡർ

ഈ വർഷം പകുതിയോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ കോവിഡിനു മുൻപുള്ള തലത്തിലേക്ക് തിരിച്ചുവരുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ എച്ച്. ഡോ. ദീപക് മിത്തൽ പറഞ്ഞു.

പകർച്ചവ്യാധിയുടെ സമയത്ത് ഇന്ത്യയിലെ ഉൽ‌പാദനം മന്ദഗതിയിലായെങ്കിലും അതിൽ നിന്നും രാജ്യം തിരിച്ചു വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ഉയർത്തുന്നതിന് ഇന്ത്യയ്ക്കും ഖത്തറിനും നല്ലതാണെന്നും ഡോ. മിത്തൽ പറഞ്ഞു.

രണ്ട് രാജ്യങ്ങൾക്കിടയിൽ എനർജി എക്സ്ചേഞ്ച്, ഇലക്ട്രിക് ഉപകരണങ്ങൾ, ഭക്ഷണങ്ങൾ, പാനീയങ്ങൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, നിർമാണ സാമഗ്രികൾ എന്നിവ കൈമാറ്റം ചെയ്യുന്നു. 2020ൽ ഖത്തറിൽ നിന്നുള്ള കയറ്റുമതിയിൽ ഏറ്റവുമധികമുള്ള മൂന്ന് സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തു കളഞ്ഞതോടെ ഖത്തറിൽ ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പതിവായി പ്രമോഷണൽ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker