കേരളംക്രൈം

ഒറ്റ ദിവസം തൃശ്ശൂരിൽ കാണാതായത് 6 പെൺകുട്ടികളെ.

തൃശ്ശൂർ : ജില്ലയിൽ നിന്നും കാണാതായ 6 കുട്ടികളിൽ 2 പേരെ കണ്ടെത്തി, നാല് കുട്ടികൾക്കായുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ് പോലീസ് അറിയിച്ചു.തൃശ്ശൂർ ജില്ലയിൽ നിന്നും കൊല്ലം ജില്ലയിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. കണ്ടെത്തിയ കുട്ടികൾ പുതുക്കാട് , അയ്യന്തോൾ സ്വദേശികളാണ്.

വടക്കാഞ്ചേരി, പാവറട്ടി, അയ്യന്തോൾ, മാള എന്നീ സ്റ്റേഷൻ പരിധിയിലകപ്പെട്ടവരാണ് കാണാതായിരുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളായ ഇവരിൽ ഒരു കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ തൃശ്ശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. 24 മണിക്കൂറിനുള്ളിലായിരുന്നു കുട്ടികളെ കാണാതായത്.

പുരുഷ സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടികൾ പോയതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പുരുഷ സുഹൃത്തിനെതിരെ കേസെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.

Source: Manorama Online

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker