ഖത്തർ
ഈദ് അൽ ഫിത്വർ പ്രാർത്ഥന നടത്താനുള്ള പള്ളികളുടെയും സൗകര്യങ്ങളുടെയും പട്ടിക ഔഖാഫ് പുറത്തുവിട്ടു
ഈദ് അൽ ഫിത്വർ പ്രാർത്ഥനയ്ക്കായുള്ള ആയിരത്തിലധികം പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പട്ടിക ഔഖാഫ് (ഇസ്ലാമിക കാര്യ മന്ത്രാലയം) പുറത്തുവിട്ടു.
പേര്, നമ്പർ, പള്ളികളുടെ സ്ഥാനം, ഈദ് അൽ ഫിത്വർ പ്രാർത്ഥന എന്നിവ ഉൾക്കൊള്ളുന്ന ഈ പട്ടിക മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ലഭ്യമാണ്.
പള്ളികളിൽ പ്രാർത്ഥനക്കെത്തുന്നവർ കൊവിഡ് പ്രതിരോധ, മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
Awqaf announces list of mosques and prayer grounds for #EidAlFitr Prayer#Qatar https://t.co/wEDWPHKQeC
— The Peninsula Qatar (@PeninsulaQatar) May 9, 2021