അന്തർദേശീയംഖത്തർ

ഖത്തറിലെ അഞ്ചു ട്രാവൽ ഏജൻസികൾക്കെതിരെ നടപടിയെടുത്ത് ഔഖാഫ്

മുൻകൂർ അനുമതിയില്ലാതെ ഉംറ യാത്രകൾ സംഘടിപ്പിച്ചതിന് രാജ്യത്തെ അഞ്ച് ട്രാവൽ ഏജൻസികൾക്കെതിരെ എൻ‌ഡോവ്‌മെൻറ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) നടപടി സ്വീകരിച്ചതായി മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു.

തുടർനടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ അവരെ ബന്ധപ്പെട്ട അധികാരികളിലേക്ക് അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഓഫീസുകളും കമ്പനികളും നിയമത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഭരണകൂടം ഊന്നിപ്പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker