അന്തർദേശീയംഖത്തർ

സൗദിക്കും യുഎഇക്കും പിന്നാലെ ബഹ്റെനും ഖത്തറിന് വ്യോമാതിർത്തി തുറന്നു നൽകി

ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കായി ബഹ്‌റൈൻ വ്യോമാതിർത്തി ഇന്നു മുതൽ തുറക്കുമെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അതോറിറ്റി അറിയിച്ചു. സൗദിയും യുഎഇയും അതിർത്തികൾ തുറന്നതിനു പിന്നാലെയാണ് ഈ തീരുമാനം.

മനാമയ്ക്കും ദോഹയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങളെക്കുറിച്ച് ഇപ്പോഴും വാർത്തകളൊന്നും ഇല്ലെങ്കിലും, ഖത്തർ എയർവേയ്‌സ് ഇന്നു മുതൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും.

ഇതോടെ ഖത്തറിന്റെ ഫ്ലാഗ് കാരിയർ, കപ്പലുകൾ, വാഹനങ്ങൾ എന്നിവയ്ക്ക് യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും, വിമാനങ്ങളുടെ പുന:സ്ഥാപനത്തെക്കുറിച്ച് ഇതുവരെ ഈജിപ്തിൽ നിന്ന് ഒരു വാർത്തയും ലഭിച്ചിട്ടില്ല.

Source: Doha News

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker