മാരിടൈം കസ്റ്റംസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വകുപ്പുമായി ഏകോപിപ്പിച്ച് ഹമദ് തുറമുഖം വഴി നിരോധിച്ച പുകയിലയുടെ വൻ തോതിൽ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.
കയറ്റുമതി ചെയ്യുന്ന ധാന്യപ്പൊടികളുടെ ഇടയിലാണ് ഒളിപ്പിച്ച നിലയിൽ നിരോധിച്ച തരം പുകയില കണ്ടെത്തിയത്. കണ്ടുകെട്ടിയ വസ്തുക്കൾക്ക് 1,350 കിലോഗ്രാം ഭാരം വരും.
അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനെ തടുക്കാൻ നൂതന സംവിധാനങ്ങളും നിരന്തരമായ പരിശീലനവും രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്.
Huge amount of banned tobacco seized by customs at Hamad Port#Qatar #Doha https://t.co/KptVavDhmU
— The Peninsula Qatar (@PeninsulaQatar) April 1, 2021