അപ്ഡേറ്റ്സ്ഖത്തർ
ഖത്തർ ഐഡി ഇല്ലാത്തവർക്കും ഇനി ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാം
കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനു വേണ്ടി ഖത്തർ വികസിപ്പിച്ചെടുത്ത ഇഹ്തിസ് ആപ്പ് ഇനി മുതൽ ഖത്തർ ഐഡി ഇല്ലാത്തവർക്കും ഉപയോഗിക്കാം. ആപ്ലിക്കേഷന്റെ പുതിയ അപ്ഡേറ്റ് പ്രകാരം ഇനി മുതൽ വിസ നമ്പർ ഉപയോഗിച്ച് ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും.
മെയ് അവസാന മുതൽ രാജ്യത്തെ പൗരന്മാരും താമസക്കാരും വീടുകളിൽ നിന്ന് പുറത്തുപോകുമ്പോൾ മൊബൈലിൽ ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഓരോ വ്യക്തിയും രോഗബാധിതനുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ ആപ്പ് വഴി സർക്കാരിനും ജനങ്ങൾക്കും കഴിയും.
— Qatar Tribune (@Qatar_Tribune) June 10, 2020
ഖത്തറിലെ സൂപ്പർമാർക്കറ്റിലും ബാങ്കുകളിലും പ്രവേശിക്കുന്നതിനായി ഇഹ്തിറാസ് അപ്പിൽ പച്ച നിറം കാണിക്കണമെന്നു നിർബന്ധമാക്കിയിട്ടുണ്ട്. ഖത്തർ ഐഡിയില്ലാത്തവർക്ക് ഇതു ദുഷ്കരമായതു കൊണ്ടാണ് പുതിയ അപ്ഡേഷൻ സൗകര്യം ഒരുക്കിയത്.