Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കായികംഖത്തർ

ലെവൻഡോവ്സ്കിയും ന്യൂയറുമടങ്ങുന്ന ബയേൺ മ്യൂണിക്ക് ഖത്തറിലെത്തി, നാളെ ആദ്യ മത്സരം

ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലി എസ്‌സിക്കെതിരെ ഫെബ്രുവരി 8ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2020 സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്‌സി ബയേൺ മ്യൂണിക്ക് ഖത്തറിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബയേണിന്റെ കളിക്കാരും ഉദ്യോഗസ്ഥരും ഹോട്ടലിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായി.

ഉൽസാൻ ഹ്യുണ്ടായ് എഫ്‌സി (കൊറിയ റിപ്പബ്ലിക്), അൽ അഹ്ലി എസ്‌സി (ഈജിപ്ത്), ടൈഗ്രസ് യു‌എ‌എൻ‌എൽ (മെക്സിക്കോ), എസ്ഇ പാൽമീരാസ് (ബ്രസീൽ) ഖത്തറിലെ അൽ ദുഹൈൽ എസ്‌സി എന്നിവരാണ് ക്ലബ് ലോകകപ്പ് ടൂർണമെൻറിന്റെ ടീമുകൾ. ഫിഫ ക്ലബ് ലോകകപ്പിന്റെ പതിനേഴാം പതിപ്പ് ഫെബ്രുവരി 4ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലും എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലുമായി ആരംഭിച്ചു.

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉൽസാൻ ഹ്യുണ്ടായിയെ 2-1 ന് തോൽപ്പിച്ച് ടൈഗ്രസ് സെമിയിൽ എത്തി. അൽ അഹ്ലി എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അൽ ദുഹൈലിനെ 1-0നും തോൽപ്പിച്ചു. അൽ അഹ്ലിക്കെതിരായ ബയേണിന്റെ മത്സരം ഫെബ്രുവരി 8ന് പ്രാദേശിക സമയം 21:00ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. ബയേൺ ജയിച്ചാൽ ഫെബ്രുവരി 11ന് നടക്കുന്ന ഫൈനലിൽ അവർ ഇടം പിടിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker