ഖത്തർവിദ്യാഭ്യാസം

ഖത്തറിൽ സ്കൂളുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

ബ്ലെൻഡഡ് ലേണിങ്ങ് സിസ്റ്റം (ഷിഫ്റ്റ് അനുസരിച്ചുള്ള ക്ലാസുകൾ) വീണ്ടും തുടരാനും സ്കൂളുകളിലെ ഹാജർ നിരക്ക് സ്കൂളിന്റെ പരമാവധി ശേഷിയുടെ 50 ശതമാനമായി ഉയർത്താനും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

50 ശതമാനം നേരിട്ടുള്ള ക്ലാസുകളും 50 ശതമാനം വിദൂര പഠനവും നടപ്പിലാക്കി പ്രതിവാര റൊട്ടേഷണൽ അറ്റൻഡൻസ് ഷെഡ്യൂൾ അനുസരിച്ച് ബ്ലെൻഡഡ് ലേണിങ്ങ് സിസ്റ്റം തുടർന്നും നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് മന്ത്രാലയം അറിയിച്ചത്.

അക്കാദമിക് കലണ്ടറുകൾ പ്രകാരം ഹാജർ നിർബന്ധമാണെങ്കിലും സ്വകാര്യ സ്കൂളുകൾ/പ്രീ സ്കൂളുകളിൽ ജനുവരി 10ന് ശേഷവും പൊതു സ്കൂളുകൾ /പ്രീ സ്കൂളുകളിലൽ ജനുവരി 3നു ശേഷവുമാണ് നിബന്ധന വരുന്നത്.

മുൻകൂർ അനുമതിക്ക് വിധേയമായി, സ്വകാര്യ സ്കൂളുകൾ/പ്രീ സ്കൂളുകൾക്ക് ദിവസേന ഇരട്ട-ഷിഫ്റ്റ് സംവിധാനം പ്രയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു, ഒരു ഷിഫ്റ്റിന് ഹാജർ നിരക്ക് 50 ശതമാനത്തിൽ കൂടരുത്. അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും സ്കൂളുകളിൽ മുഴുവൻ സമയവും പങ്കെടുക്കണം.

സ്പെഷ്യലൈസ്ഡ്, ടെക്നിക്കൽ, സ്പെഷ്യൽ നീഡ്സ്, വിദൂരഗ്രാമ സ്കൂളുകൾ, കുറഞ്ഞ സാന്ദ്രത ഉള്ള സ്കൂളുകൾ/പ്രീ സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ദിവസേന പൂർണ്ണ ശേഷിയിൽ ക്ലാസെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ സ്കൂളുകളും ഓരോ ക്ലാസ് മുറിയിലും 15 പേരുള്ള ഗ്രൂപ്പുകളായി വിദ്യാർത്ഥികളെ വിഭജിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker