ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തറിൽ വച്ചു നടക്കാൻ പോകുന്നതെന്ന് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളായ ബ്രസീലിയൻ താരം കഫു. ലോകകപ്പിനായി ഖത്തർ നടത്തിയ ഒരുക്കങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് കഫു ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
കൊവിഡിനു മുൻപ് ഞാൻ നടത്തിയ സന്ദർശനത്തിനു ശേഷം ഖത്തർ വളരെയധികം മാറി. ഓരോ വർഷവും രാജ്യം വളരെ വേഗത്തിൽ മുന്നേറിയതോടെ ഇപ്പോൾ ഒരു പുതിയ നഗരം അല്ലെങ്കിൽ രാജ്യം സന്ദർശിക്കുന്നത് പോലെയാണ്. ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ തൊണ്ണൂറ്റിയഞ്ചു ശതമാനം പൂർത്തിയാക്കി അവർ അടുത്ത വർഷത്തെ ലോകകപ്പിന് തയ്യാറായിക്കഴിഞ്ഞു.”
“ഇത് ചരിത്രത്തിലെ ഏറ്റവും മഹത്തായ ലോകകപ്പായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനെ ഏറ്റവും വിസ്മയകരമാക്കി മാറ്റാൻ ഖത്തർ നടത്തിയ പ്രവർത്തനങ്ങൾ എന്നെ വളരെയധികം ആകർഷിക്കുന്നു.” കഫു പറഞ്ഞു.
ചൂടുള്ള കാലാവസ്ഥയിൽ നടക്കുന്ന ലോകകപ്പിൽ താരങ്ങളുടെയും കാണികളുടെയും സൗകര്യാർത്ഥം സ്റ്റേഡിയം ശീതീകരിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ചു പരാമർശിച്ച കഫു ആരാധകർക്ക് മികച്ച അനുഭവം ലോകകപ്പ് നൽകുമെന്നും പറഞ്ഞു. സ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി ദൂരം 75 കിലോമീറ്റർ ആയതിനാൽ ഒരു ദിവസം തന്നെ മൂന്നു മത്സരങ്ങൾ കാണാൻ ആരാധകർക്കു കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
“I am very impressed by the way Qatar has dedicated themselves to ensuring this is an amazing tournament.”https://t.co/ji5RaHpAGy
— HT Sports (@HTSportsNews) June 30, 2021