അന്തർദേശീയംആരോഗ്യംഖത്തർ

അംഗീകരിക്കപ്പെട്ട കൊവിഡ് വാക്സിൻ കുത്തിവെപ്പ് ലോകത്താദ്യം നടത്തി തൊണ്ണൂറു വയസുള്ള ബ്രിട്ടീഷ് വനിത

പരീക്ഷണ കുത്തിവെപ്പല്ലാതെ ക്ലിനിക്കൽ അംഗീകാരം ലഭിച്ച ഫൈസർ കോവിഡ് 19 വാക്സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ബ്രിട്ടനിൽ നിന്നുള്ള 90 കാരിയായ മാർഗരറ്റ് കീനൻ മാറി. കീനന് 91 വയസ്സ് തികയുന്നതിന് ഒരാഴ്ച മുമ്പ് ചൊവ്വാഴ്ച രാവിലെ മധ്യ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽ നിന്നാണ് കുത്തിവെപ്പെടുത്തത്.

കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിൽ അതിനിർണ്ണായകമെന്നു വാഴ്ത്തപ്പെട്ട ഫൈസർ ആൻഡ് ബയോഎടെക്ക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടൻ ഉപയോഗിക്കാൻ തുടങ്ങി. കൊവിഡിനെ ലോകത്തു നിന്നും തുടച്ചു നീക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇതു നൽകുന്നു.

കോവിഡ് 19നെതിരെ പ്രതിരോധ കുത്തിവയ്പ് നൽകിയ ആദ്യത്തെ വ്യക്തിയെന്ന നിലയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് കീനൻ പറഞ്ഞു. “ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിത്, കാരണം പുതുവർഷത്തിൽ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker