InternationalQatar

അബു സമ്റ അതിർത്തിയിലൂടെ വാണിജ്യ ചരക്കു നീക്കം ആരംഭിച്ചു

ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിലെ (ജി‌എസി) ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ ഇന്നലെ മുതൽ അബു സമ്ര അതിർത്തിയിലൂടെ വാണിജ്യ ചരക്ക് നീക്കം ആരംഭിച്ചു.

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ വിനിമയ നടപടിക്രമങ്ങൾ (ഇറക്കുമതി, കയറ്റുമതി) സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജി‌എസി പ്രഖ്യാപിച്ച വ്യവസ്ഥകളെ തുടർന്നാണ് ആരംഭിച്ചത്.

അബു സമ്ര, സാൽവ അതിർത്തികൾ തുറക്കാൻ ഇരുരാജ്യങ്ങളുടെയും സർക്കാർ ജനുവരിയിൽ പുറപ്പെടുവിച്ച തീരുമാനത്തെ തുടർന്നാണിത്. അതിനു ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ സ്വീകരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button