അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ കനത്ത കാറ്റിനു സാധ്യത, രാത്രികളിൽ തണുപ്പു വർദ്ധിക്കും: ക്യുഎംഡി

വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ടിൽ, ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മൂടൽമഞ്ഞ് നിറഞ്ഞതും മേഘങ്ങളോടും ചില സമയങ്ങളിൽ പൊടിപടലങ്ങളോടും കൂടിയുള്ള കാലാവസ്ഥ പ്രവചിക്കുന്നു. രാത്രികളിൽ തണുപ്പു വർദ്ധിക്കാനും സാധ്യതയുണ്ട്.

ശക്തമായ കാറ്റും ഉയർന്ന കടൽ തിരമാലയും കാരണം വ്യാഴാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ സമുദ്ര മുന്നറിയിപ്പും ക്യുഎംഡി പ്രഖ്യാപിച്ചു. കാലാവസ്ഥയുടെ ഭാഗമായി, കൂടുതൽ മുൻകരുതൽ എടുക്കണമെന്നും ഈ കാലയളവിൽ എല്ലാ സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ക്യുഎംഡി എല്ലാവരോടും അഭ്യർത്ഥിച്ചു.

വാരാന്ത്യത്തിലെ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില യഥാക്രമം 15 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഈ വാരാന്ത്യത്തിൽ, രാത്രിയിലും അതിരാവിലെയും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ക്യുഎംഡി ട്വിറ്ററിൽ പറഞ്ഞു.

കാറ്റിന്റെ വേഗത 35 നോട്ടിക്കൽ മൈൽ വരെയും കടലിന്റെ ഉയരം 12 അടി വരെ ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ച 4 മുതൽ 8 കിലോമീറ്ററോ അല്ലെങ്കിൽ 2 മുതൽ 3 കിലോമീറ്ററോ ആയിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker