അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തറിനെ അബു ദാബി കൊവിഡ് ഹരിത പട്ടികയിൽ ഉൾപ്പെടുത്തി

ഖത്തറിനെ കൊവിഡ് ലോ റിസ്ക് രാജ്യമായി അബു ദാബി പ്രഖ്യാപിച്ചു. ഇതോടെ ഖത്തറിൽ നിന്നും അബു ദാബിയിലേക്കു യാത്ര ചെയ്യുന്നവർ 10 ദിവസം ക്വാറന്റിനിൽ കഴിയേണ്ട ആവശ്യമില്ല.

അബു ദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും പോകുന്നവർ യാത്രയുടെ 96 മണിക്കൂർ മുൻപെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനു ശേഷം അബു ദാബിയിലേക്ക് എത്തിയതിനു ശേഷവും ഒരു കൊവിഡ് ടെസ്റ്റ് നടത്തണം.

കൊവിഡ് ടെസ്റ്റ് നെഗറ്റീവായാൽ അബു ദാബിയിൽ ക്വാറൻറീൻ ഒഴിവാക്കാം. എന്നാൽ കൂടുതൽ ദിവസം നിൽക്കുന്നവർ രാജ്യത്തെത്തിയതിന്റെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും കൊവിഡ് പരിശോധന വീണ്ടും നടത്തണം.

എന്നാൽ ഖത്തർ അബു ദാബിയെ ഹരിത പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ അവിടെ നിന്നുമെത്തുന്നവർ ഖത്തറിൽ ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. നിലവിൽ ഖത്തർ എയർവേയ്സ് അബു ദാബിയിലേക്ക് വിമാനങ്ങളും പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker