അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ ഗതാഗത നിയന്ത്രണങ്ങൾ മൊബൈലിൽ ലഭിക്കും, അറിയിപ്പുമായി ഹുകൂമി

അഷ്ഗൽ നൽകുന്ന റോഡ് അനൗൺസ്മെന്റ് സേവനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് റോഡ് അടക്കൽ, തിരിച്ചു വിടൽ തുടങ്ങി ഖത്തറിലെ ഗതാഗത നിയന്ത്രണങ്ങളെ കുറിച്ച് മൊബൈൽ ഫോണിൽ അറിയിപ്പു ലഭിക്കുമെന്ന് ഹുകൂമി അറിയിച്ചു.

ഈ സേവനം ആരംഭിക്കുന്നതിന് വ്യക്തികൾ പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗൽ) അസറ്റ് അഫയേഴ്സ് സെക്ടറിലെ റോഡ് മെയിന്റനൻസ് വകുപ്പിന് ഒരു അഭ്യർത്ഥന സമർപ്പിക്കണം. ഇതിന് ഓൺലൈൻ ഫോം പൂരിപ്പിച്ച് അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്.

എംഎംഎസ് ആണു നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വെരിഫിക്കേഷൻ കോഡ് വരും. ഖത്തറിനുള്ളിൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് അഷ്ഗലിന്റെ FAQ സെഷനോ 188 അല്ലെങ്കിൽ 44951111 എന്ന നമ്പറിലോ ബന്ധപ്പെടുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker