ഖത്തർ

സിംഗിൾ വിൻഡോ പോർട്ടലിൽ പുതിയ സേവനങ്ങൾ ആരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം

വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) സിംഗിൾ വിൻഡോ പോർട്ടലിൽ നിരവധി പുതിയ സേവനങ്ങൾ ചേർക്കാൻ പദ്ധതിയിട്ടിരിക്കുന്നു. സമഗ്രമായ ഭേദഗതി (നവീകരിക്കൽ‌), കമ്പനികൾ‌ക്കായി സേവനങ്ങൾ‌ വിൽ‌ക്കൽ, ലയിപ്പിക്കൽ‌, ഏറ്റെടുക്കൽ‌, പരസ്യങ്ങൾ‌ എന്നിവ പോലുള്ള പുതിയ സേവനങ്ങൾ ഇതിലുൾ‌പ്പെടുന്നു.

സ്ഥാപനങ്ങൾ തുടങ്ങൽ, പുതുക്കൽ, ഫാക്ടറി സ്ഥാപിക്കൽ, പുനരാരംഭിക്കൽ, വാണിജ്യ രജിസ്ട്രേഷൻ ഓഫ്‌പ്രിന്റ്, ബ്രാഞ്ച് ചേർക്കൽ, വാണിജ്യ അനുമതി നൽകൽ, വാണിജ്യ അനുമതി പുതുക്കൽ തുടങ്ങി നിരവധി സേവനങ്ങൾ ആരംഭിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ സിംഗിൾ‌ വിൻ‌ഡോ ഡയറക്ടർ മുഹമ്മദ്‌ ഹമദ്‌ അൽ‌ നുയിമി പറഞ്ഞു.

ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള ഇടപാടുകളും കാരണം സിംഗിൾ വിൻഡോ സേവനങ്ങൾക്ക് ആളുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സിംഗിൾ വിൻഡോ സിസ്റ്റത്തിന്റെ ഇടപാട് 2019ൽ ആരംഭിച്ചതിനു ശേഷം ഏകദേശം 60 ശതമാനം വർദ്ധിച്ചുവെന്നും അൽ നുയിമി പറഞ്ഞു. പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും മേഖലയിലെയും

പ്രാദേശികമായും ആഗോളതലത്തിലുമുള്ള നിക്ഷേപകരെ ആകർഷിക്കാനും അതിനനുയോജ്യമായ ലക്ഷ്യസ്ഥാനമൊരുക്കാനുള്ള ഖത്തറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സിംഗിൾ വിൻഡോ സംരംഭമെന്ന് മോസിഐയുടെ വെബ്‌സൈറ്റ് പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker