അപ്‌ഡേറ്റ്സ്ഖത്തർ

സൗജന്യസേവനം നിർത്തലാക്കുകയാണെന്ന അറിയിപ്പുമായി കർവാ ബസ്

ജനുവരി 10 മുതൽ കാർവ ബസുകൾ യാത്രക്കാർക്ക് നിരക്ക് ഈടാക്കാൻ തുടങ്ങും. “ജനുവരി 10 മുതൽ ഞങ്ങളുടെ സേവനങ്ങൾക്ക് പതിവുപോലെ നിരക്ക് ഈടാക്കുമെന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.” കാർവ ബസ് ആപ്പ് നോട്ടിഫിക്കേഷൻ വഴി വ്യക്തമാക്കി.

സെപ്റ്റംബർ ഒന്നിന് പൊതുഗതാഗത സംവിധാനത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി 30 ശതമാനം ശേഷിയിൽ പബ്ലിക് ബസ് സർവീസ് പുനരാരംഭിച്ചതിന് ശേഷം യാത്രക്കാർക്ക് സൗജന്യ സവാരി കർവ വാഗ്ദാനം ചെയ്തിരുന്നു.

റീചാർജ് ചെയ്യാവുന്ന കാർവ സ്മാർട്ട്കാർഡ് ഇപ്പോഴും സാധുതയുള്ളതാണെന്നും പതിവുപോലെ ഉപയോഗിക്കാമെന്നും മൊവാസലത്ത് അറിയിപ്പിൽ പറയുന്നു. എന്നാൽ 24 മണിക്കൂറിലേക്കുള്ള ലിമിറ്റഡ്, അൺലിമിറ്റഡ് കാർവ സ്മാർട്ട്കാർഡുകൾ വ്യാപാരികളിലൂടെയോ ബസ് ഡ്രൈവർമാരിലൂടെയോ വിൽക്കില്ല. 24 മണിക്കൂർ അൺലിമിറ്റഡ് ക്യുആർ കോഡ് ടിക്കറ്റ് കാർവ ബസ് ആപ്പ് വഴി വാങ്ങാമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker