ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ ക്വാറന്റീൻ ആവശ്യമില്ല, പ്രവാസികൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ആളുകളെ വിദേശ യാത്ര മൂലവും കോവിഡ് പോസിറ്റീവ് കേസുമായി ബന്ധപ്പെട്ടതിനെ തുടർന്നുമുള്ള ക്വാറന്റീൻ ആവശ്യകതകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ക്വാറന്റീൻ ഒഴിവാക്കാനുള്ള മാനദണ്ഡം:

– വാക്സിൻ രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം 14 ദിവസം കടന്നുപോയിരിക്കണം. കൂടാതെ യാത്രയെ തുടർന്ന് ഖത്തറിലേക്ക് മടങ്ങുമ്പോൾ നെഗറ്റീവ് പിസിആർ പരിശോധന ആവശ്യമാണ്.

– രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ആരംഭിക്കുന്ന ഇളവ് മൂന്നു മാസത്തേക്കു സാധുവാണ്, ഭാവിയിൽ കൂടുതൽ ക്ലിനിക്കൽ തെളിവുകളുടെ ലഭ്യതയോടെ ഇത് നീട്ടാം.

– മറ്റ് രാജ്യങ്ങളിൽ വാക്സിനേഷൻ നടത്തിയ ആളുകൾക്ക് ഈ ഇളവ് നിലവിൽ ബാകമല്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker