അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവ്, ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 640 പേർക്ക്

ഖത്തറിൽ ഇന്ന് പുതിയതായി 640 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16191 ആയി. അതേ സമയം ഇന്ന് 146 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 130 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1810 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2360 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 640 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 2707 പേർക്കു പരിശോധന നടത്തിയപ്പോൾ 679 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 106795 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 1810 പേർക്ക് രോഗം ഭേദമായപ്പോൾ 14369 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

രോഗബാധിതരുമായുള്ള സമ്പർക്കം മൂലമാണ് ഭൂരിഭാഗം പുതിയ ആളുകൾക്കും വൈറസ് ബാധയേറ്റിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് ഇതിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തിൽ തന്നെ പരിശോധന നടത്തിയ രോഗലക്ഷണമില്ലാത്ത ചിലർക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

രോഗത്തിന്റെ തോത് കുറയുന്നതിനു മുൻപ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ലത്തിഫ് മുഹമ്മദ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ മരുന്ന് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker