Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംക്രൈം

വേഷം മാറി വൻ കവർച്ച; നിമിഷങ്ങൾക്കകം പ്രതി പിടിയിൽ

ദുബയ് : സ്ത്രീ വേഷം ധരിച്ചെത്തി 30 ലക്ഷം ദിർഹം മോഷ്ടിച്ച പ്രതിയെ മിനുറ്റുകൾക്ക് വലയിലാക്കി പോലീസ് . മേഖലയിൽ മോഷണം പതിവാക്കിയ പ്രതിയെ പിടികൂടാൻ സേനയ്ക്ക് വേണ്ടി വന്നത് വെറും 47 മിനിറ്റുകളുടെ ദൈർഘ്യം മാത്രം.

യൂറോപ്പുകാരനായ കച്ചവടക്കാരൻ തന്റെ ഭാര്യ ഗർഭിണിയായതിനാൽ നാട്ടിലേക്ക് മടങ്ങിയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്. കടയുടമ സ്ഥലത്തില്ലെന്നു മനസ്സിലാക്കി സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പർദ്ദ ധരിച്ചെത്തി മോഷണം നടത്തുകയായിരുന്നു. തുടർന്ന് പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ചുറ്റിക്കറങ്ങിയ പ്രതിയെകുറിച്ച് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന് കിട്ടിയ രഹസ്യ വിവരമനുസരിച്ച് പ്രതിയെ പെട്ടെന്ന് തന്നെ വലയിലാക്കുകയായിരുന്നു.

വിശദ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയിൽ നിന്നും പണവും വില കൂടിയ വാച്ചും കൂടാതെ പ്രതി മറച്ച് വെച്ച മറ്റൊരു ബാഗിൽ നിന്ന് ലോഹ തകിട് പൊളിക്കാനുപയോഗിക്കുന്ന ഹൈഡ്രോളിക് കട്ടറും കണ്ടെടുത്തു. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രതിയെ കീഴടക്കിയ അന്വേഷണ സംഘത്തെ ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിനന്ദിക്കുയും ചെയ്തു.

ഓർഗനൈസ് ക്രൈം ഡിപ്പാർട്മെന്റിനായി പ്രവർത്തിക്കുന്ന രഹസ്യ വിവര കൈമാറ്റ ഗ്രൂപ്പിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് കവർച്ചക്കാരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്. ദുബായിയിൽ താമസിക്കുന്നവർ വിദേശ രാജ്യങ്ങളിലേക്കോ മറ്റു പ്രദേശങ്ങളിലേക്കോ വീട് അടച്ച് യാത്ര പോകുന്നവർ
ദുബായ് പൊലീസിന്‍റെ ഹൗസിങ് സെക്യൂരിറ്റി പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യണമെന്നും വില പിടിപ്പുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നതിന് പകരമായി ബാങ്ക് സൈഫുകളിൽ സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ സാലം അൽ ജലഫ് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker