അപ്‌ഡേറ്റ്സ്ഖത്തർ

പ്രതിരോധ നടപടികൾ പാലിക്കാത്തതിനെ തുടർന്ന് മൂന്നു കടകൾ ഖത്തറിൽ അടപ്പിച്ചു

കൊറോണ വൈറസിനെ നേരിടാനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിനാൽ മൂന്ന് വാണിജ്യ സ്റ്റോറുകൾ അടയ്ക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. സാൽവ സ്ട്രീറ്റിലെ ഫാസ്റ്റ് ഫോർ കാർ വാഷിംഗ്, അൽ ദുഹൈലിലെ അനാന ഡു കഫെ, അൽ മർഖിയ സ്ട്രീറ്റിലെ ഫിറ്റ് വെൽ ലേഡീസ് ആക്സസറീസ് എന്നിവയാണ് നിയമലംഘനം കണ്ടെത്തിയ കടകൾ.

ഫാസ്റ്റ് ഫോർ കാർവാഷിങ്ങ് അനാന ഡു കഫേയും പൊതുവായ ആവശ്യകതകൾ പാലിക്കുന്നതിലാണ് പരാജയപ്പെട്ടത്. അതിനാൽ സ്ഥിതിഗതികൾ പരിഷ്കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ രണ്ടു കടകളും അടച്ചു. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും പാലിക്കാതി അന്ന ഫിറ്റ് വെൽ ലേഡീസ് ആക്സസറീസ്  സാഹചര്യം പരിഷ്കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ അടക്കും.

നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി പരിശോധനാ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രജിസ്ട്രേഷനും വാണിജ്യ ലൈസൻസിംഗുമായി ബന്ധപ്പെട്ടതോ, മുൻകരുതൽ, പ്രതിരോധ നടപടികളുടെ ലംഘനമോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും ജീവനക്കാരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker