InternationalQatar

അബു സമ്ര അതിർത്തിയിലൂടെ വാണിജ്യ ചരക്കുനീക്കം ആരംഭിക്കുന്നു, പ്രധാന നിർദ്ദേശങ്ങൾ

അബു സാമ്ര അതിർത്തിയിലൂടെയുള്ള വാണിജ്യ ചരക്ക് നീക്കം 2021 ഫെബ്രുവരി 14 ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ പ്രസ്താവനയിൽ പറയുന്നു.

അബു സമ്ര അതിർത്തി തുറമുഖം തുറന്നതിനുശേഷം ചരക്കുകളുടെ പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും ട്രക്ക് ഡ്രൈവർമാരും ഇറക്കുമതിക്കാരും പാലിക്കേണ്ട നടപടിക്രമങ്ങളും കസ്റ്റംസ് പ്രസ്താവനയിൽ വിശദമാക്കിയിട്ടുണ്ട്.

1- സൗദി അറേബ്യയിലെ സാൽവ അതിർത്തി തുറമുഖത്ത് നിന്ന് വരുന്ന ട്രക്ക് ഡ്രൈവർമാർ അതിർത്തിയിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തിൽ നിന്നും ലഭിച്ച കൊറോണ നെഗറ്റീവ് സെർട്ടിഫിക്കറ്റ്  കാണിക്കണം.

2- അബുസാമ്ര വഴി ഖത്തറിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഡ്രൈവർമാർക്കും ട്രക്കുകൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല, ചരക്കുകൾ അതിർത്തിയിൽ ഇറക്കി ഇറക്കുമതിക്കാരനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പ്രാദേശിക ട്രക്കുകളിലേക്ക് ഇവ ലോഡ് ചെയ്യണം.

3- അബു സാമ്രയിൽ അൺലോഡിംഗ് പ്രക്രിയ പൂർത്തിയായ ഉടൻ ട്രക്കുകളും ഡ്രൈവർമാരും സാൽവ തുറമുഖത്തേക്ക് മടങ്ങണം.

4- അബു സമ്ര വഴി ചരക്ക് ഇറക്കുമതി ചെയ്യുന്നവരെല്ലാം സാധനങ്ങൾ കൊണ്ടു പോകാൻ അനുയോജ്യമായ പ്രാദേശിക ട്രക്കുകൾ തയ്യാറാക്കേണ്ടതും അതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ട്രക്കുകളുടെ തീയതിയും എണ്ണവും മുൻ‌കൂട്ടി അബു സാമ്രയിലെ അധികൃതരെ അറിയിക്കാനും ബാധ്യസ്ഥരാണ്.

5- ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് നടപടിക്രമങ്ങൾ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് നടക്കും. നിയന്ത്രണമുള്ള ചരക്കുകളെ സംബന്ധിച്ചുള്ള നടപടികൾ ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറൻസ് സിസ്റ്റം (അൽനദീബ്) വഴി യോഗ്യതയുള്ള അതോറിറ്റിക്ക് സമർപ്പിക്കുകയും അവർ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും.

6- അബു സാമ്ര അതിർത്തി ദീർഘകാലം അടച്ചുപൂട്ടിയതിനാൽ അവിടുത്തെ പ്രത്യേക ലബോറട്ടറികൾ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അതിനാൽ സാധനങ്ങളുടെ സാമ്പിളുകൾ രാജ്യത്തെ യോഗ്യതയുള്ള രജിസ്ട്രേഷൻ അധികാരികൾ പരിശോധിച്ചതിനു ശേഷമേ അവ കൊണ്ടു വരാൻ കഴിയൂ.

7- സൗദി കസ്റ്റംസ് നൽകുന്ന നിർദേശങ്ങൾ ചരക്കു കയറ്റുമതി നടത്തുന്നവർ പാലിക്കേണ്ടതാണ്.

8- സൗദി അധികൃതരുടെ തീരുമാനപ്രകാരം ഖത്തറിൽ നിന്നോ, ഖത്തർ വഴിയോ കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ പ്രാദേശിക ട്രക്കുകളിൽ വേണം അബു സമ്രയിൽ നിന്നും സൽവയിലേക്ക് കൊണ്ടു പോകാൻ.

9- മുകളിൽ വിവരിച്ച നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അബു സാമ്ര വഴി മൃഗങ്ങളെ കയറ്റി അയയ്ക്കുന്നതിന് ബാധകമാണ്.

അബുസാമ്ര തുറമുഖത്തിലൂടെ വാണിജ്യ നീക്കങ്ങൾ ആരംഭിക്കുന്ന തീയതി:

1- മുകളിൽ വിവരിച്ച ആവശ്യകതകളും നടപടിക്രമങ്ങളും അനുസരിച്ച് അബുസാമ്ര തുറമുഖത്ത് വാണിജ്യ ചരക്ക് നീക്കം 14/2/2021 ഞായറാഴ്ച മുതൽ ആരംഭിക്കും.

2- 2021ന്റെ രണ്ടാം പാദത്തിൽ ഏകദേശം 14 മാസത്തേക്ക് അബുസാമ്രയിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചരക്കുകളുടെ നീക്കം തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button