ആരോഗ്യംഖത്തർ

ഖത്തറിലെ കൊവിഡ് രോഗവ്യാപ്തിയെ കുറിച്ച് പഠനം നടത്തി പിഎച്ച്സിസി

രോഗപ്രതിരോധ ശേഷി നിർണ്ണയിക്കാൻ രക്തസാമ്പിളുകൾക്ക് പുറമേ മോളിക്യുലർ ടെസ്റ്റ് (പി‌സി‌ആർ) ഉപയോഗിച്ച് കൊറോണ വൈറസ് പാൻഡെമിക് വ്യാപനത്തിന്റെ വ്യാപ്തി കണക്കാക്കാനുള്ള പഠനം നടത്തി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ. ജൂലൈ അവസാനമാണ് സർവേയുടെ ആദ്യ ഘട്ടം 2020 നടത്തിയത്.

പിഎച്ച്സിസിയിൽ രജിസ്റ്റർ ചെയ്തവരുടെ ആന്റിബോഡി, മോളിക്യുലർ ടെസ്റ്റുകൾ അടിസ്ഥാനമാക്കിയുള്ള വ്യാപന നിരക്ക് 14.6% ആയി കണക്കാക്കുന്നു. ഈ നിരക്ക് 10 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഏറ്റവും താഴ്ന്നതാണ് (9.7%). അതേ സമയം 60 വയസും അതിൽ കൂടുതലും പ്രായമുള്ളവരിൽ (19.8%) ഏറ്റവും ഉയർന്നത്.

ദേശീയതയെയും മുനിസിപ്പാലിറ്റികളെയും കണക്കിലെടുത്തുള്ള പഠനം കണ്ടെത്തിയത് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിലാണ് അണുബാധയുടെ ശതമാനം കൂടുതലുള്ളതെന്നാണ്. പഠനത്തിന്റെ രണ്ടാം ഘട്ടം 2020 ഒക്ടോബർ അവസാനത്തോടെയാണ് നടത്തിയത്.

പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത 2,044 പേരിൽ 943 പേർ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. പഠനത്തിന്റെ രണ്ടാംഘട്ടം നടപ്പിലാക്കാൻ പ്രചോദനമായത് അണുബാധയ്ക്ക് ശേഷം കാലക്രമേണ രക്തത്തിലെ ആന്റിബോഡികളുടെ സാന്ദ്രത കുറയുന്നുവെന്ന ആഗോള തെളിവുകൾക്കു വിരുദ്ധമായ കണ്ടെത്തലാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker