അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്ക് പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ നിരവധി രാജ്യങ്ങൾ തയ്യാറെടുക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ അംഗീകാരമുള്ള കൊവാക്സിൻ സ്വീകരിക്കുന്നത് ഇക്കാര്യത്തിൽ ഗുണം ചെയ്തേക്കില്ല.
ഇന്ത്യയിൽ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ കൊവിഡ് വാക്സിനുകളാണ് ജനങ്ങൾക്കു നൽകുന്നത്. മറ്റു രാജ്യങ്ങളും ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്സിന് ഖത്തർ ഉൾപ്പെടെ 130 ഓളം രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യ തന്നെ നിർമിക്കുന്ന കൊവാക്സിന് അംഗീകാരം നൽകിയ രാജ്യങ്ങൾ വളരെ കുറവാണ്.
നിലവിൽ ഇറാൻ, ഫിലിപ്പീൻസ്, മൗറീഷ്യസ്, മെക്സിക്കോ, നേപാൾ, ഗയാന, പരഗ്വയ്, ഇന്ത്യ എന്നീ ഒൻപതു രാജ്യങ്ങൾ മാത്രമേ കൊവാക്സിന് അംഗീകാരം നൽകിയിട്ടുള്ളൂ. സ്വാഭാവികമായും കൊവാക്സിൻ എടുത്താൻ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കുള്ള ഇളവുകൾ ഈ രാജ്യങ്ങളിൽ പോകുന്നവർക്കു മാത്രമേ ലഭിക്കുകയുള്ളൂ.
വിദേശയാത്ര ആവശ്യമുള്ളവർ ഇന്ത്യയിൽ നിന്നും വാക്സിനെടുക്കുമ്പോൾ കൊവിഷീൽഡ് സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതേ സമയം ഖത്തർ നൽകുന്ന വാക്സിനുകൾ പരക്കെ അംഗീകരിക്കപ്പെട്ടതായത് ഖത്തറിൽ വച്ചു വാക്സിനേഷൻ പൂർത്തിയാക്കിയവർക്കു ഗുണം ചെയ്യും.