ആരോഗ്യംഖത്തർ

ഖത്തറിലേക്കു തിരിച്ചെത്തുന്നവരിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

ഖത്തറിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് അനുസൃതമായി രാജ്യത്തേക്കു തിരിച്ചെത്തുന്ന യാത്രക്കാർക്കിടയിലും രോഗബാധ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. നിലവിൽ സ്ഥിരീകരിക്കുന്ന ദൈനംദിന കൊവിഡ് കേസുകളിൽ ശരാശരി നൂറു പേരെങ്കിലും രാജ്യത്തേക്കു തിരിച്ചെത്തുന്നവരാണ്.

യാത്രക്കു മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഖത്തർ എയർവേയ്സ് നേരത്തെ പിന്തുടർന്നിരുന്നു. എന്നാൽ ഇതേത്തുടർന്ന് കൂടുതൽ യാത്രക്കാർ ഖത്തർ എയർവേയ്സിനെ ഒഴിവാക്കാൻ ആരംഭിച്ചതോടെ മാർച്ച് 15 മുതൽ അവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലാതാക്കി.

നിലവിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിലുള്ളവർ ഖത്തറിലേക്കു വരുമ്പോൾ ഹോട്ടൽ ക്വാറൻറീൻ വേണമെന്നതു നിർബന്ധമാണ്. അതേസമയം ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിലുള്ളവർക്ക് ഹോം ക്വാറൻറീൻ മതിയാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker