ആരോഗ്യംഇന്ത്യകേരളംഖത്തർ

കൊവിഡ് ബാധിച്ച പ്രവാസികൾക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാത്തവർ ശ്രദ്ധിക്കുക

പ്രവാസി ക്ഷേമനിധി അംഗങ്ങളിൽ കൊവിഡ് ബാധിച്ചവർക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ ഒരു മാസത്തെ സമയം കൂടി മാത്രം. പതിനായിരം രൂപയാണ് ധനസഹായമായി നൽകുന്നത്. മാർച്ച് 31 വരെ കൊവിഡ് ബാധിച്ചവർ ഏപ്രിൽ 30നു മുൻപ് ധനസഹായത്തിന് അപേക്ഷിക്കാം.

നിലവിലുള്ള അംഗങ്ങൾക്ക് ഓൺലൈൻ വഴി ധനസഹായത്തിന് അപേക്ഷിക്കാൻ കഴിയും. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്തവർ അംഗത്വമെടുത്താൽ ഒട്ടനവധി ആനുകൂല്യങ്ങളാണു ലഭിക്കുക. 60 വയസു കഴിഞ്ഞവർക്ക് 3500 രൂപ പെൻഷൻ ലഭിക്കും.

ക്ഷേമനിധിയിൽ അംഗത്വമെടുത്തവർ മരിച്ചാൽ കുടുംബത്തിന് 50000 രൂപ ലഭിക്കും. ഇതിനു പുറമേ ചികിത്സക്ക് 50000 രൂപ വരെയും രണ്ടു പെൺമക്കളുടെ വിവാഹത്തിന് 10000 വീതം, രണ്ടു പ്രസവത്തിന് 2000 വീതം എന്നിവക്കു പുറമേ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുമുണ്ട്.

ഗൾഫിൽ രണ്ടു വർഷം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങിയവർക്കും ക്ഷേമനിധിയിൽ അംഗങ്ങളാകാം. കൊവിഡ് ബാധിതർക്കുള്ള ധന സഹായത്തിന് ഈ ലിങ്ക് വഴി അപേക്ഷിക്കാം. http://104.211.245.164/pravasi_covid/registration.php

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker