ആരോഗ്യംഖത്തർവിദ്യാഭ്യാസം

കൊവിഡ് വാക്സിനേഷൻ: സ്കൂൾ ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി വിദ്യാഭ്യാസമന്ത്രാലയം

അധ്യാപകരും സ്കൂൾ ജീവനക്കാരും കൊവിഡ് വാക്സിനേഷൻ എടുക്കേണ്ടത് നിർബന്ധമായിട്ടും അതു പൂർത്തിയാക്കാത്തവർക്ക് കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം. വാക്സിനെടുക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇനി സ്കൂളുകളിൽ വരേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.

വാക്സിനേഷനിൽ മുൻഗണന നൽകിയ വിഭാഗമായിട്ടു കൂടി ചെറിയ ശതമാനം അധ്യാപകരും സ്കൂൾ ജീവനക്കാരും കുത്തിവെപ്പ് നടത്താൻ ബാക്കിയുണ്ട്. അവർക്ക് സ്കൂളിൽ പ്രവേശിക്കണമെങ്കിൽ ആഴ്ച തോറും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker