അന്തർദേശീയംഖത്തർ

ഖത്തറിൽ നിന്നുള്ള കയറ്റുമതിയിൽ ഏഷ്യൻ രാജ്യങ്ങൾ മുന്നിൽ, ഇന്ത്യ മൂന്നാം സ്ഥാനത്ത്

2020ലെ ഒമ്പത് മാസങ്ങളുടെ കണക്കെടുത്താൽ ഖത്തറിൽ നിന്നുള്ള കയറ്റുമതിയിൽ ആധിപത്യം പുലർത്തി ഏഷ്യൻ രാജ്യങ്ങൾ. ഖത്തറിൽ നിന്നും കയറ്റുമതി ഏറ്റവുമധികമുള്ള ആദ്യത്തെ അഞ്ച് രാജ്യങ്ങളും ഏഷ്യയിൽ നിന്നുള്ളതാണ്.

ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, 2020ലെ ഒമ്പത് മാസങ്ങളിൽ 21.17 ബില്യൺ റിയാൽ മൂല്യമുള്ള കയറ്റുമതി ഖത്തർ നടത്തിയ ജപ്പാനാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ചൈനയാണ് ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനത്ത്. ചൈനയിലേക്കുള്ള ഇക്കാലയളവിലെ മൊത്തം കയറ്റുമതി 20.56 ബില്യൺ ഖത്തർ റിയാൽ ആയിരുന്നു.

ചൈനയ്ക്കുശേഷം ഖത്തറി കയറ്റുമതിയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ലക്ഷ്യസ്ഥാനത്ത് ഇന്ത്യയാണുള്ളത്. ഈ വർഷം ഇന്ത്യയിലേക്കുള്ള മൊത്തം കയറ്റുമതി ഏകദേശം 19.34 ബില്യൺ റിയാൽ മൂല്യമുള്ളതായിരുന്നു. ദക്ഷിണ കൊറിയയും സിംഗപ്പൂരും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തെത്തി.

ഒൻപത് മാസത്തിനുള്ളിൽ ദക്ഷിണ കൊറിയ ഖത്തറിൽ നിന്ന് 17.8 ബില്യൺ ഡോളർ വിലവരുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ സിംഗപ്പൂർ ഖത്തറിൽ നിന്ന് എട്ട് മാസത്തിനുള്ളിൽ 8.7 ബില്യൺ റിയാൽ മൂല്യമുള്ള സാധനങ്ങളാണ് ഇറക്കുമതി ചെയ്തത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker