ക്രൈംഖത്തർ

നിരോധിത ഗുളികകൾ ഖത്തറിലേക്കു കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

നിരോധിക്കപ്പെട്ട ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയർ കാർഗോ, സ്വകാര്യ വിമാനത്താവള കസ്റ്റംസ് വകുപ്പ് അധികൃതർ പരാജയപ്പെടുത്തി.

മരുന്നുകളുടെയും ഭക്ഷണപദാർത്ഥങ്ങളുടെയും പാക്കേജുകൾക്കിടയിൽ പാർസലിനുള്ളിൽ നിന്ന് 1,343 ലിറിക്ക ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്. കള്ളക്കടത്തു തടയാൻ നൂതന സംവിധാനങ്ങളും നിരന്തരമായ പരിശീലനവും രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker