Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഅപ്‌ഡേറ്റ്സ്ഇന്ത്യഖത്തർ

ഇനി ഖത്തർ വിടുന്നവർക്ക് തിരിച്ചു വരവ് എളുപ്പമാകും, റീ എൻട്രി പെർമിറ്റ് യാത്രക്കു മുൻപ് നൽകും

നവംബർ 25, ഞായറാഴ്ച മുതൽ ഖത്തർ വിടുന്നവർക്ക് തിരിച്ചു രാജ്യത്ത് പ്രവേശിക്കുന്നതിന് ആവശ്യമായ രേഖയായ എക്സെപ്ഷണൽ എൻട്രി പെർമിറ്റ് യാത്രക്കു മുൻപേ നൽകുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു. ഇതോടെ ഇനി മുതൽ ഖത്തർ വിടുന്നവർക്ക് തിരിച്ചു വരാനുള്ള റീ എൻട്രി പെർമിറ്റ് പ്രത്യേകം നേടേണ്ട ആവശ്യമില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഖത്തർ പോർട്ടലിൽ (ഹുകൂമി) നിന്നും മടങ്ങി വരുന്നതിനു മുൻപ് ആളുകൾക്ക് എക്സെപ്ഷനൽ എൻട്രി പെർമിറ്റ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

കൊവിഡ് വ്യാപനത്തെ തുടർന്ന് മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു തിരിച്ചു വരാൻ വേണ്ടിയാണ് റീ എൻട്രി പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. തൊഴിലുടമയോ സ്പോൺസറോ ആണ് നിലവിൽ ഇതിന് അപേക്ഷിക്കേണ്ടത്. എന്നാൽ പുതിയ തീരുമാനം വഴി ഖത്തറിൽ നിന്നും പോകുമ്പോൾ തന്നെ ആളുകൾക്ക് തിരിച്ചെത്താനുള്ള പെർമിറ്റും നൽകപ്പെടുകയും ഇതു തിരിച്ചു വരൽ എളുപ്പമാക്കുകയും ചെയ്യും.

അതേ സമയം നിലവിൽ ഖത്തറിനു പുറത്തുള്ളവർക്ക് ഈ തീരുമാനം ഗുണം ചെയ്യില്ല. അവർക്കു തിരിച്ചു വരണമെങ്കിൽ ഖത്തർ പോർട്ടൽ വഴി റീ എൻട്രി പെർമിറ്റിന് നേടുക തന്നെ വേണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker