അന്തർദേശീയംഖത്തർ

എയർ അറേബ്യ ഈജിപ്ത് ഖത്തറിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നു

എയർ അറേബ്യ ഈജിപ്ത് അടുത്തയാഴ്ച ഖത്തറിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും. 2021 ഫെബ്രുവരി 2 മുതൽ അലക്സാണ്ട്രിയയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ ഈജിപ്ത് ട്വിറ്ററിൽ വ്യക്തമാക്കി.

വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്നതു പ്രകാരം, അലക്സാണ്ട്രിയയിൽ നിന്ന് ദോഹയിലേക്കുള്ള ആദ്യത്തെ ഫ്ലൈറ്റായ E5741 (A320-174) രാവിലെ 8:55ന് (ഈജിപ്ത് സമയം) അലക്സാണ്ട്രിയ, ബോർഗ് എൽ അറബ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:05ന് (ഖത്തർ സമയം) ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തും.

ജനുവരി 18ന് എയർ അറേബ്യ ഷാർജയ്ക്കും ദോഹയ്ക്കും ഇടയിൽ ദിവസേനയുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഖത്തർ എയർവേയ്സും ഈജിപ്ത് എയറും കെയ്റോയിൽ നിന്ന് ദോഹയിലേക്കു ഫ്ലൈറ്റ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker