Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കേരളംഖത്തർ

കൊവിഡ് ബാധിതനായി ഒരു മലയാളി കൂടി ഖത്തറിൽ അന്തരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് ശാരീരിക പ്രശ്നങ്ങൾ ഗുരുതരമായതിനെ തുടർന്ന് കൊല്ലം സ്വദേശി അബ്ദുല്‍ മജീദ് (56) അന്തരിച്ചു. രണ്ടാഴ്ചയിലേറെയായി ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം വക്ര ഹോസ്പിറ്റലിൽ വെച്ചാണു മരണമടഞ്ഞത്.

മുൻപ് യുഎഇയിലും ജോലി ചെയ്തിട്ടുള്ള അദ്ദേഹം 2015 മുതല്‍ ഖത്തറിലെ ഇന്‍ഡസ്ട്രില്‍ ഏരിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്‌ളാസാ മാളില്‍ കഫ്തീരിയ ജീവനക്കാരനായാണ് നിലവിൽ ജോലി ചെയ്തിരുന്നത്. മുംതാസ് ബീഗമാണ് ഭാര്യ. മൂന്ന് ആണ്‍മക്കളുണ്ട്.

മൃതദേഹം ഇന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker