അപ്‌ഡേറ്റ്സ്ഖത്തർ

ഹോട്ടൽ ക്വാറന്റീൻ പാക്കേജുകൾ നീട്ടി ഡിസ്കവർ ഖത്തർ

അപകടസാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന ആളുകൾക്കുള്ള ഹോട്ടൽ ക്വാറന്റീൻ പാക്കേജുകൾ 2021 ഫെബ്രുവരി 15 വരെ നീട്ടി.

നാഷണൽ‌സ്, റെസിഡന്റ്‌സ്, വിസ ഹോൾ‌ഡർ‌മാർ‌ എന്നിവരുൾ‌പ്പെടെ അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന എല്ലാവർക്കും 2021 ഫെബ്രുവരി 15 വരെ ഹോട്ടൽ ക്വാറൻറീൻ ആവശ്യകതകൾ‌ നീട്ടിയിട്ടുണ്ടെന്ന് ഡിസ്കവർ‌ ഖത്തർ‌ അവരുടെ വെബ്‌സൈറ്റിൽ‌ വ്യക്തമാക്കി.

ബുക്കിംഗിനായി 28 ഓളം ഹോട്ടലുകളാണ് വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്നത്. 1950 ഖത്തർ റിയാൽ മുതൽ 4877 ഖത്തർ റിയാൽ വരെയാണ് ബുക്കിംഗ് തുക. മുമ്പ് ബുക്കിംഗ് ഓപ്ഷൻ ഡിസംബർ 31 വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker