ഖത്തർ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് 24ന്, അംബാസിഡർ പരാതികൾ കേൾക്കും
ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് ഈ മാസം 24, വ്യാഴാഴ്ച നടക്കും. ഉച്ചക്കു ശേഷം മൂന്നു മണി മുതലാണ് ഓപ്പൺ ഹൗസ് നടക്കുക. എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ അറിയുന്നതിനാണ് എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ അംബാസിഡറുടെ നേരിട്ടുള്ള ശ്രദ്ധയിൽ കൊണ്ടുവരാൻ ഇതുവഴി പ്രവാസികൾക്കു കഴിയും.
Ambassador of India will hold Open House in online mode on Thursday, 24 September, 2020 from 03:00 pm to listen/redress labour and consular issues of Indian nationals. Those who want to participate may register themselves by sending email to [email protected].
— India in Qatar (@IndEmbDoha) September 20, 2020
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് [email protected] എന്ന ഇമെയിലില്‍ സന്ദേശം അയക്കണമെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.