അപ്‌ഡേറ്റ്സ്ഖത്തർ

ദോഹ മെട്രോയുടെ ടിക്കറ്റിൽ മാറ്റം വരുത്തുന്നു, യാത്രക്കാർക്കു മുന്നറിയിപ്പ്

സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെയും ഭാഗമായി ദോഹ മെട്രോ പേപ്പർ ടിക്കറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തലാക്കി.

“സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി പേപ്പർ ടിക്കറ്റിന്റെ ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, അവക്കു പകരം വീണ്ടും ഉപയോഗിക്കാവുന്ന ട്രാവൽ കാർഡുകളാണ് നൽകുന്നത്.” ദോഹ മെട്രോ അവരുടെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റിൽ പറഞ്ഞു.

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നിന് 30 ശതമാനം ശേഷിയോടെ ദോഹ മെട്രോ വീണ്ടും തുറന്ന ശേഷം പേപ്പർ ടിക്കറ്റുകൾ നൽകുന്നില്ല.

“കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പരിമിതമായി ഉപയോഗിക്കുന്ന ടിക്കറ്റുകൾ ലഭ്യമല്ല. ലൈസൻസുള്ള ഞങ്ങളുടെ ചില്ലറ വിൽപ്പനക്കാരിൽ നിന്നോ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ നിന്നോ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സ്റ്റാൻഡേർഡ് ട്രാവൽകാർഡ് വാങ്ങിയെന്ന് ഉറപ്പാക്കുക.” ദോഹ മെട്രോ വെളിപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker