ആരോഗ്യംഖത്തർ

ഖത്തറിന് അടുത്തു തന്നെ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം

ഫൈസർ, ബയോ‌ടെക് എന്നീ കമ്പനികളുടെ വാക്‌സിനുകൾക്ക് ആവശ്യമായ റെഗുലേറ്ററി അംഗീകാരം ലഭിക്കുകയാണെങ്കിൽ ഈ വർഷത്തിന്റെ അവസാനത്തോടെയോ 2021ന്റെ തുടക്കത്തിലോ പ്രാഥമിക അളവിലുള്ള വാക്സിനുകൾ ഖത്തറിനു ലഭിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മേധാവിയായ ഡോ. അൽ ഖാൽ അറിയിച്ചു.

“സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലും പരിശോധിക്കുന്നതിലും വലിയ പുരോഗതി കൈവരിച്ചതായി കാണിക്കുന്നതിനാൽ പൊതുജനാരോഗ്യ മന്ത്രാലയം ഫൈസർ, ബയോ‌ടെക് എന്നിവയുടെ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.” ആരോഗ്യമന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

“വാക്സിനിനെക്കുറിച്ചുള്ള പ്രാഥമിക വിശകലനത്തിൽ 90 ശതമാനത്തിലധികം ആളുകൾക്ക് കൊവിഡ് ബാധയേൽക്കുന്നതു തടയാൻ ഇതിനു കഴിയുമെന്ന് ഫൈസർ സ്ഥിരീകരിച്ചത് പ്രതീക്ഷ പകരുന്നതാണ്. എന്നാൽ ഇതിനു കൂടുതൽ പരീക്ഷണ ഫലങ്ങൾ ആവശ്യമാണ്.” മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker