ക്രൈംഖത്തർ

മയക്കുമരുന്നുകൾ വിഴുങ്ങി ഖത്തറിലേക്കു കടത്താൻ ശ്രമം, പ്രതിക്ക് ശിക്ഷ വിധിച്ചു

മയക്കുമരുന്നുകൾ വിഴുങ്ങി രാജ്യത്തേക്കു കടത്താൻ ശ്രമിച്ചയാൾക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ച് ഖത്തർ കോടതി. ഹമദ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കുടലിൽ അസാധാരണമായ തരത്തിൽ എന്തോ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് അൽ വക്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാൾ മയക്കു മരുന്നു കടത്തിയെന്നു തെളിഞ്ഞത്.

ഹെറോയിൻ, ആംഫെറ്റാമൈൻ അടങ്ങിയ 66 ഗുളികകൾ, മറ്റു മയക്കുമരുന്നുകൾ എന്നിവയടക്കം 474 ഗ്രാം മയക്കു മരുന്നുകളാണ് പ്രതി കടത്താൻ ശ്രമിച്ചത്. ചോദ്യം ചെയ്യലിൽ പണത്തിനു വേണ്ടി മറ്റൊരാൾക്ക് കൈമാറാനാണ് മയക്കുമരുന്നു കടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. സ്വന്തം രാജ്യത്തു നിന്നു പുറപ്പെടുന്നതിന്റെ മൂന്നു മണിക്കൂർ മുൻപാണ് ഇയാൾ മയക്കുമരുന്നുകൾ വിഴുങ്ങിയത്.

ഒരു മാസത്തെ വിസിറ്റിങ്ങ് വിസയിലാണ് പ്രതി ഖത്തറിലെത്തിയത്. തടവുശിക്ഷക്കു പുറമേ മൂന്നു ലക്ഷം ഖത്തർ റിയാൽ പിഴയും അടക്കണം. ശിക്ഷ പൂർത്തിയായതിനു ശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker