അന്തർദേശീയംഖത്തർ

ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ധനമന്ത്രിയും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചുവെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ അറിയിച്ചു.

ദുബൈയുടെ ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനായിരുന്നു 75 കാരനായ ഷെയ്ഖ് ഹംദാൻ. 1971 മുതൽ ധനമന്ത്രിയായിരുന്ന അദ്ദേഹം ഏതാനും മാസങ്ങളായി അനാരോഗ്യത്തിലായിരുന്നു. ഒക്ടോബറിൽ വിദേശത്ത് ശസ്ത്രക്രിയയും നടത്തി.

പകർച്ചവ്യാധി കാരണം കുടുംബാംഗങ്ങൾക്ക് മരണാനന്തര ചടങ്ങുകൾ പരിമിതപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. ബുധനാഴ്ച വരെ പതാകകൾ പകുതി താഴ്ത്തിക്കെട്ടി 10 ദിവസത്തെ അനുശോചനം നടത്തുന്നതിനു പുറമേ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് ദുബായ് പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker