Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംകായികംഖത്തർ

ആദ്യത്തെ ഖത്തർ ഇന്റർനാഷണൽ ഓപ്പൺ പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ എട്ടു രാജ്യങ്ങൾ പങ്കെടുക്കും

ഫെബ്രുവരി ആദ്യ വാരത്തിൽ നടക്കുന്ന ആദ്യത്തെ ഖത്തർ ഇന്റർനാഷണൽ ഓപ്പൺ പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ എട്ട് രാജ്യങ്ങൾ പങ്കെടുക്കും.

ഫെബ്രുവരി 5 മുതൽ 8 വരെ ദോഹ സീലൈൻ ഡ്രോപ്‌സോണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, ലിബിയ, മൊറോക്കോ, പലസ്തീൻ, സ്ലൊവേനിയ, ഖത്തർ എന്നീ രാജ്യങ്ങളാണു പങ്കെടുക്കുക.

രാവിലെ 7നും വൈകിട്ട് 5നും ഇടയിൽ സീലൈൻ പ്രദേശത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ 4-വേ ഫോർമേഷൻ സ്കൈ ഡൈവിംഗ്, സേഫ് ലാൻഡിംഗ് എന്നിങ്ങനെ രണ്ട് മത്സരങ്ങൾ ഉണ്ടാകും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സീലൈനിൽ വച്ചു നടക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker