EntertainmentQatarUpdates

ഖത്തറിൽ ട്രാംപോളിനുകളും ഇലക്ട്രോണിക് ഗെയിം സെന്ററുകളും പ്രവർത്തനമാരംഭിച്ചു

ഖത്തറിലെ വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ ഇന്നലെ ജനുവരി 11 മുതൽ ഭാഗിക ശേഷിയിൽ രാജ്യത്ത് ട്രാംപോളിനുകളും ഇലക്ട്രോണിക് ഗെയിം സെന്ററുകളും വീണ്ടും തുറന്നു. ഡിസംബർ 31ന് മൂന്ന് ഘട്ടങ്ങളിലായി ഖത്തർ കൊവിഡ് നാലാംഘട്ട നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ചു പ്രഖ്യാപിച്ചിരുന്നു.

ജനുവരി 3 മുതൽ പ്രാബല്യത്തിൽ വന്ന ആദ്യ ഘട്ടത്തിൽ  ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, കുട്ടികളുടെ ഔട്ട്‌ഡോർ ഗെയിമുകൾ, ബില്യാർഡ്സ്, ബൗളിംഗ് സെന്ററുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്. ജനുവരി 11 മുതൽ പ്രാബല്യത്തിൽ വന്ന രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 50 ശതമാനം ശേഷിയിൽ ഇലക്ട്രോണിക് ഗെയിം സെന്ററുകളും ട്രാംപോളിനുകളും തുറക്കും.

ഇന്നലെ മുതൽ 50% ശേഷിയിൽ ദോഹ ഫെസ്റ്റിവൽ സിറ്റി അതിന്റെ തീം പാർക്സ് – ആംഗ്രി ബേർഡ്സ് വേൾഡ്, വെർച്യുസിറ്റി, സ്നോ ഡ്യൂൺസ് എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അൽ ഖോർ മാൾ, അസ്മാഖ് മാൾ, ഇസ്ദാൻ മാൾ തുടങ്ങി വിവിധ മാളുകളിൽ തങ്ങളുടെ ശാഖകൾ വീണ്ടും തുറന്നതായി ഫൺ വില്ലെ അറിയിച്ചു.

വില്ലാഗ്ജിയോ മാളിലെ ഗൊണ്ടോളാനിയ തീം പാർക്കും ദി പേൾ ഖത്തറിലെ മെഗാപോളിസും സോഷ്യൽ മീഡിയകളിലൂടെ സന്ദർശകരെ സ്വാഗതം ചെയ്തു. ജനുവരി 24 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്നാം ഘട്ടം ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button