Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ മൂന്നു കൊവിഡ് മരണം, 1811 പേർക്ക് രോഗം ഭേദമായി

ഖത്തറിൽ ഇന്നു മൂന്നു പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറുപത്തിയെട്ടു വയസു പ്രായമുള്ള രണ്ടു പേരും നാൽപതു വയസുള്ള ഒരാളുമാണ് ഇന്നു മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അൻപത്തിനാലായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

ഖത്തറിൽ ഇന്ന് 1595 പേർക്കു കൂടിയാണ് പുതിയതായി കൊവിഡ് വൈറസ് ബാധയേറ്റത്. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 68790 ആയി. അതേ സമയം 1811 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 44338 ആയി. നിലവിൽ 24398 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

4142 പേർക്ക് പരിശോധന നടത്തിയാണ് 1595 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 255533 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 135 പേരെയും ചേർത്ത് 1581 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇരുപത്തിരണ്ടു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 245 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് ജൂലൈ ഇരുപതിനു ശേഷം കുറയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗത്തിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം 16000 ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ പരിശോധനയ്ക്കായി നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിലൊന്നിലേക്ക് നേരിട്ട് പോകുകയോ വേണം. നേരത്തെ രോഗം കണ്ടെത്തിയാൽ ശരിയായ ചികിത്സ നേടാനും അതിൽ നിന്ന് കരകയറാനും എളുപ്പമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം 

രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:

മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker