അന്തർദേശീയംഖത്തർ

ഇത്തിഹാദ് എയർവേയ്സ് ദോഹയിലേക്കു സർവീസ് പുനരാരംഭിക്കുന്നു

യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ 2021 ഫെബ്രുവരി 15 മുതൽ സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് പ്രാബല്യത്തിൽ വരുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.

ഇത്തിഹാദ് എയർവേയ്‌സ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ അബുദാബിയിൽ നിന്ന് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കൊവിഡ് പിസിആർ പരിശോധനാ ഫലം കാണിക്കേണ്ടതുണ്ട്. മറ്റ് നഗരങ്ങളിൽ നിന്ന് അബുദാബി വഴി വരുന്നവർ അവരുടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനു 96 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്.

യു‌എഇയിൽ‌ നിന്നും ഇത്തിഹാദ്‌ എയർ‌വേയ്‌സിൽ ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകുന്നവർക്ക് ലൈഫ് മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്റർ (ലൈഫ് ഡി‌എക്സ്) വഴി പുറപ്പെടുന്നതിന് 48 മുതൽ 96 മണിക്കൂർ മുൻപ് സൗജന്യ ടെസ്റ്റിംഗ് സേവനം ഉപയോഗിക്കാൻ കഴിയും. ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ്സ് ക്ലാസ് യാത്രക്കാർക്ക് അവരുടെ വീട്ടിൽ വച്ചു തന്നെ പരിശോധന തിരഞ്ഞെടുക്കാൻ ഓപ്ഷനുമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker