ആരോഗ്യംഖത്തർ

ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ക്യുഎൻസിസിയിൽ നിന്നും ആദ്യ ഡോസ് എടുത്തവർക്കു മാത്രം, സെക്കൻഡ് ഡോസ് വാക്സിനേഷൻ പ്രക്രിയയിൽ മാറ്റം

ഖത്തറിൽ സെക്കൻഡ് ഡോസ് വാക്സിനേഷൻ പ്രക്രിയയിൽ പൊതുജനാരോഗ്യ മന്ത്രാലയം മാറ്റങ്ങൾ പ്രഖ്യാപിച്ചു. രണ്ടാമത്തെ ഡോസ് വാക്സിനേഷനായി വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇവയാണ്:

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

– ഒരു ആരോഗ്യ കേന്ദ്രത്തിൽ ആദ്യത്തെ ഡോസ് ലഭിച്ച ആളുകൾക്ക് രണ്ടാമത്തെ ഡോസിനായി അതേ ആരോഗ്യ കേന്ദ്രത്തിലേക്ക് ബുക്ക് ചെയ്യപ്പെടും.
– കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഒരു ആരോഗ്യ കേന്ദ്രത്തിൽ ആദ്യത്തെ ഡോസ് സ്വീകരിച്ച് രണ്ടാമത്തെ ഡോസിനായി ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിലേക്ക് റഫർ ചെയ്ത ആളുകൾക്ക് പിഎച്ച്സിസി ആരോഗ്യ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്തതിന്റെ എസ്എംഎസ് ലഭിക്കും.
– ഈ അപ്പോയിന്റ്മെന്റ് ഇല്ലാതെ കേന്ദ്രം സന്ദർശിക്കുന്ന ആളുകൾക്ക് വാക്സിനേഷൻ നൽകില്ല.
– പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് രോഗികളുടെ ഇഹ്തിറാസ് ആപ്പ് ഗ്രീൻ സ്റ്റാറ്റസാണെന്നും, വാക്സിനേഷൻ കാർഡ്, ക്യുഐഡി എന്നിവ കാണിക്കുകയും വേണം.

ലുസൈലിലെയും അൽ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ

– ക്യുഎൻ‌സി‌സിയിൽ ആദ്യത്തെ ഡോസ് ലഭിച്ച ആളുകളെ മാത്രമേ ഡ്രൈവ്-ത്രൂ സെന്ററിലേക്ക് രണ്ടാമത്തെ ഡോസിനായി നിർദ്ദേശിക്കൂ.
– രോഗികൾക്ക് അവരുടെ രണ്ടാമത്തെ ഡോസിനായി ഡ്രൈവ്-ത്രൂ സന്ദർശിക്കാൻ കഴിയുന്ന സമയം അറിയിച്ച് ഒരു എസ്എംഎസ് ലഭിക്കും.
– നിശ്ചിത തീയതിക്ക് മുമ്പ് രണ്ടാമത്തെ ഡോസ് നൽകില്ല: ഫൈസർ ആദ്യ ഡോസിന് ശേഷം 21 ദിവസവും, മോഡേണ ആദ്യ ഡോസിന് ശേഷം 28 ദിവസവും.
– ആളുകൾക്ക് അവരുടെ സ്വന്തം വാഹനത്തിൽ അല്ലെങ്കിൽ ടാക്സിയിൽ മാത്രമേ ഡ്രൈവ്-ത്രൂ സെന്റർ സന്ദർശിക്കാവൂ  (ബസ്സുകൾ, കാൽനടയാത്രക്കാർ അനുവദനീയമല്ല). കൂടാതെ ഇഹ്തിറാസ് ആപ്പ് ഗ്രീൻ സ്റ്റാറ്റസാണെന്നും, വാക്സിനേഷൻ കാർഡ്, ക്യുഐഡി എന്നിവ കാണിക്കുകയും വേണം.
– ആളുകൾക്ക് അവരുടെ രണ്ടാമത്തെ ഡോസ് ഷെഡ്യൂൾ‌ ചെയ്‌ത സമയം ഏതെങ്കിലും കാരണവശാൽ നഷ്‌ടപ്പെടുകയാണെങ്കിൽ‌, പി‌എച്ച്‌സി‌സി ആരോഗ്യ കേന്ദ്രത്തിൽ‌ റീഷെഡ്യൂൾ‌ ചെയ്‌ത അപ്പോയിന്റ്‌മെന്റ് അറിയിച്ച് മെസേജ് ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker