മാസങ്ങളോളം നീണ്ട നിയന്ത്രണങ്ങൾക്കു ശേഷം അമ്യൂസ്‌മെന്റ് പാർക്കുകൾ തുറന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടിയെ കുടുംബങ്ങളും കുട്ടികളും നല്ല രീതിയിൽ സ്വാഗതം ചെയ്യുന്നു. നിരവധി കുടുംബങ്ങൾ പാർക്കുകളിലും മാളുകളിലുമുള്ള വിനോദ കേന്ദ്രങ്ങളിൾ ഒത്തു കൂടുന്നുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള ഖത്തറിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി അമ്യൂസ്മെന്റ് ഔട്ട്‌ലെറ്റുകളിലും പാർക്കുകളിലും വിനോദ പ്രവർത്തനങ്ങൾ കഴിഞ്ഞ മാർച്ച് മുതൽ അടച്ചിരുന്നു. 50% ശേഷിയിൽ പാർക്കുകളിലെ കുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ ജനുവരി 3നാണ് വീണ്ടും തുറന്നത്.
എല്ലാ പൊതു പാർക്കുകളിലെയും കളിസ്ഥലങ്ങളിൽ കുട്ടികൾക്ക് ഔട്ടിംഗുകൾ ആസ്വദിക്കാമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ (എംഎംഇ) പബ്ലിക് പാർക്കുകൾ ഡയറക്ടർ മുഹമ്മദ് അലി അൽ ഖോരി പറഞ്ഞു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനും നിശ്ചിത ഇടവേളകളിൽ ഇവിടം വൃത്തിയാക്കുമെന്നും അൽ ഖോരി പറഞ്ഞു.
വീടിനുള്ളിൽ വളരെക്കാലമായി തുടരുന്നതിനാൽ വിനോദകേന്ദ്രങ്ങൾ തുറന്നത് കുട്ടികളെ വളരെ സന്തുഷ്ടരാക്കിയെന്ന് നിരവധി മാതാപിതാക്കളും അഭിപ്രായപ്പെട്ടു. വിനോദകേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണെന്ന് കുട്ടികൾക്കു മനസിലാക്കി നൽകാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചും അവർ പറഞ്ഞു.
Families welcome reopening of amusement parks#Qatar https://t.co/TPN7NIrOo8
— The Peninsula Qatar (@PeninsulaQatar) January 7, 2021