QatarSports

ഫിഫ ക്ലബ് ലോകകപ്പ് ടിക്കറ്റുകൾ നൽകിത്തുടങ്ങി, മൂന്നു വിഭാഗം ആളുകൾക്ക് പ്രവേശനം

ഖത്തറിൽ വച്ചു നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനായാണു വിൽക്കാൻ ഉദ്ദേശിക്കുന്നതെന്ന് ടൂർണമെൻറുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർ, ഒരാഴ്ച മുമ്പെങ്കിലും വാക്സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിച്ചവർ, എഴുപത്തിരണ്ടു മണിക്കൂറിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർക്കാണു ടിക്കറ്റ് ലഭിക്കുക.

വ്യാഴാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സംഘാടകർ മുഖേനെ സൗജന്യമായി കൊവിഡ് ടെസ്റ്റ് നടത്താൻ അവസരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button