ഇന്ത്യഖത്തർ

ഖത്തറിൽ ഇന്ത്യൻ നേഴ്സുമാരുടെ ഔദ്യോഗിക സംഘടനയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗിക സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തർ (FINQ) ഡെസേർട്ട് ലൈൻ ഗ്രൂപ്പ് കമ്പനിയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡോണർ യൂണിറ്റുമായും ചേർന്ന് ബ്ലഡ്‌ ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ അംബാസ്സഡർ ഡോക്ടർ ദീപക് മിത്തൽ, ഭാര്യ ഡോക്ടർ അൽപ്ന മിത്തൽ എന്നിവരാണ് മുഖ്യഥിതികളായി പങ്കെടുത്തത്. ഡെസേർട്ട് ലൈൻ ഗ്രൂപ്പ് കമ്പനി എംഡി അരുൺകുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. FINQ പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ചു.

FINQവിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിനു തന്നെ അഭിമാനമാണെന്ന് എടുത്തു പറഞ്ഞ ഡോ. മിത്തൽ കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിൽ നഴ്സുമാർ വഹിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ദൗത്യങ്ങൾക്ക് തുടർന്നും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.

വൈസ് പ്രെസിഡന്റ് റീന തോമസ് , സെക്രട്ടറി ഹാൻസ് ജേക്കബ്, എന്നിവർ നേതൃത്വം നൽകിയ ക്യാമ്പ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

FINQ അംഗങ്ങളായ ഷൈനി സന്തോഷിന്റേയും ഷൈജു ടി കെ യുടെയും നേതൃത്വത്തിൽ ജോലിസംബന്ധമായി സംഭവിക്കാനിടയുള്ള അപകടങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെകുറിച്ചുമുള്ള ആരോഗ്യ ക്ലാസും ഇതിനോടൊപ്പം നടത്തി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker